കൊല്ലം: കെ.പി.സി.സി മുന്‍ വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റിനെ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കൊടിക്കുന്നിലിന് പിരിക്കാന്‍ തറവാട് സ്വത്തല്ലെ’ന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കൊടിക്കുന്നിലിനെതിരെയും പോസ്റ്റർ വന്നത്.
പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത ‘പോത്തന്‍കോടു ‘കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നും പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസമുണ്ട്. . രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം.
‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ’78 വയസ് രാജേന്ദ്രപ്രസാദ്, എഴുന്നേറ്റ് നില്‍കാന്‍ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡി.സി.സി. പ്രസിഡന്‍റ്’ എന്നാണ് പോസ്റ്ററില്‍ ഉളളത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കെ.പി.സി.സി കൈമാറിയ 14 ഡി.സി.സി പ്രസിഡന്‍റുമാരുടെ മുന്‍ഗണനാപട്ടികയില്‍ കൊല്ലത്തേക്ക് രാജേന്ദ്ര പ്രസാദിന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊടിക്കുന്നല്‍ സുരേഷിന്‍റെ നോമിനിയാണ് രാജേന്ദ്ര പ്രസാദ് എന്നാണ് വിമര്‍ശനം.
Post Your Comments