Latest NewsNewsMobile PhoneTechnology

പറന്നുയർന്ന വിമാനത്തില്‍ നിന്ന് താഴെ വീണ ഐഫോണിന് ഒരു പോറലു പോലും ഇല്ല: ആപ്പിളിന് പ്രശംസ

വാഷിംഗ്‌ടൺ : ഐഫോണിൻറെ കരുത്ത് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 11,250 അടി ഉയരത്തില്‍ പറന്ന വിമാനത്തില്‍ നിന്ന് താഴെ വീണ ഐഫോണിന് ഒരു പോറലു പോലും സംഭവിച്ചില്ല മാത്രമല്ല ഇത് നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഡേവിഡ്എന്ന പൈലറ്റിന്റെ ഐഫോണ്‍ X ആണ് വിമാനത്തില്‍ നിന്ന് താഴെ വീണത്. ഈ സംഭവം ഡയമണ്ട് ഏവിയേറ്റേഴ്സ് ഫോറങ്ങളില്‍ ഡേവിഡ് എന്ന പൈലറ്റ് പങ്കുവെച്ചിട്ടുണ്ട്. ഡേവിഡ് തന്റെ ഡയമണ്ട് ഡിഎ 40 വിമാനം കൊളറാഡോ സ്പ്രിംഗ്സില്‍ നിന്ന് അറ്റ്ലാന്റയിലേക്ക് പറക്കുമ്പോൾ , തന്റെ വലതുവശത്ത് കണ്ട മേഘത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു .ചെറിയ സൈഡ് വിന്‍ഡോകളിലൂടെ മേഘത്തിന്റെ ചിത്രം പകര്‍ത്താന്‍ അദ്ദേഹം തന്റെ ഐഫോണ്‍ X എടുത്തു.

ഉടനടി കയ്യില്‍ നിന്നും ഫോണ്‍ വിന്‍ഡോ വഴി താഴെ വീണു. നഷ്ടപ്പെട്ട ഫോണ്‍ പിറ്റേ ദിവസം ടവര്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഒരു സോയബീന്‍ പാടത്തു നിന്നും കണ്ടെത്തി .ഫോണ്‍ എടുക്കുമ്പോൾ, അതില്‍ ഒരു പോറലും ഇല്ല, സ്ക്രീന്‍ മികച്ചതായിരുന്നു. 2018ലാണ് ഡേവിഡ് ഈ ഫോണ്‍ വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ആപ്പിളിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button