കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ഗുണങ്ങള്‍ ഓട്‌സിനുണ്ട്. ഇതിന് പുറമെ ശരീരഭാരം കുറയ്‌ക്കാനുള്ള കഴിവാണ് ഓട്‌സിന്റെ പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന്.
➤ ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സ് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
➤ ഓട്സിൽ ആപ്പിൾ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ആപ്പിളിൽ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉണ്ട്.
➤ വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യകരമായ ഫ്ലേവനോയ്ഡുകളും നാരുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
Read Also:- എംഐ ബാൻഡ് 6 വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി
➤ സ്മൂത്തി ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തിയിലേക്ക് കുതിർത്ത കുറച്ച് ഓട്‌സ് ചേർക്കാൻ ശ്രമിക്കുക.
➤ വാഴപ്പഴം ഉപയോഗിച്ചോ മറ്റോ തയ്യാറാക്കുന്ന സ്മൂത്തികളിലേയ്ക്ക് അല്പം ഓട്സ് കൂടെ ചേർക്കാം.
Post Your Comments