Latest NewsNewsInternational

രണ്ട് മൃതശരീരങ്ങള്‍, വയറെല്ലാം പൊട്ടി ആന്തരികാവയവങ്ങല്‍ പുറത്തുവന്ന അവസ്ഥയിൽ: ദുരന്തം വിവരിച്ച് അഫ്ഗാന്‍ യുവാവ്

ചരക്കുമായെത്തിയ യുഎസ് സൈനിക വിമാനത്തില്‍ രക്ഷപ്പെടാനായി ആയിരങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്.

കാബൂള്‍: വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന്‍ യുവാക്കള്‍ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരിത കാഴ്ച്ച നേരിൽ കണ്ട് അഫ്ഗാന്‍ യുവാവ്. തന്റെ വീടിന്റെ ടെറസിന് മുകളിലേക്കാണ് യുവാക്കൾ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് വെളിപ്പെടുത്തിയാണ് വാലി സാലെക് എന്ന അഫ്ഗാന്‍ യുവാവ് രംഗത്തെത്തിയത്.

‘തിങ്കളാഴ്ച ഞങ്ങള്‍ എല്ലാവരും വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഭയാനകമായ ശബ്ദം ടെറസില്‍ നിന്ന് കേട്ടത്. ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. ഞാന്‍ ഓടി ടെറസിലെത്തി. കണ്ട കാഴ്ച ഭയാനകമായിരുന്നു. രണ്ട് മൃതശരീരങ്ങള്‍, തലപൊട്ടി തലച്ചോര്‍ പുറത്തുവന്നിരിക്കുന്നു. വയറെല്ലാം പൊട്ടി ആന്തരികാവയവങ്ങല്‍ പുറത്തുവന്ന അവസ്ഥയിലാണ്. കാഴ്ച കണ്ട ഭാര്യ അപ്പോഴേ ബോധംകെട്ട് വീണു. വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ വീണെന്ന് ടിവിയില്‍ കണ്ടെന്ന് അയല്‍വാസിയാണ് വന്നു പറഞ്ഞത്. ഒരു ടവലിലാണ് അവശിഷ്ടം മാറ്റിയത്. പിന്നീട് ബന്ധുക്കളും ഞങ്ങളും അവശിഷ്ടം പള്ളിയിലേക്ക് മാറ്റി’-വാലി സാലെക് പറഞ്ഞു.

Read Also: കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മതവാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം: മലയാളി യുവാവിനെതിരെ ജസ്ല മാടശ്ശേരി

ഒരാളുടെ ജനന സര്‍ട്ടിഫിക്കറ്റ് ബോഡിയില്‍ നിന്ന് ലഭിച്ചു. രണ്ട് പേര്‍ക്കും 30ല്‍ താഴെയായിരുന്നു പ്രായം. സുഫിയുല്ല ഹൊതാക്ക്, ഫിദ മുഹമ്മദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. ചരക്കുമായെത്തിയ യുഎസ് സൈനിക വിമാനത്തില്‍ രക്ഷപ്പെടാനായി ആയിരങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. വിമാനത്തിനുള്ളില്‍ കയറാന്‍ കഴിയാത്ത രണ്ട് പേര്‍ ടയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത് കുറച്ച് നിമിഷത്തിന് ശേഷം ഇരുവരും താഴേക്ക് പതിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ മരണം യുഎസ് സ്ഥിരീകരിച്ചു. മൊത്തം ഏഴ് പേരാണ് വിമാനത്താവളത്തില്‍ മരിച്ചത്.

shortlink

Post Your Comments


Back to top button