ഡല്‍ഹി: പശ്ചിമബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാരിന് ഇപ്പോള്‍ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും അത് ഗൗരവമായി കാണേണ്ടതാണെന്നും കോടതി കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ദേശീയമനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. സര്‍ക്കാര്‍ അന്വേഷണം നിഷ്പക്ഷമല്ലെന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി ഉത്തരവ്.
സംഘര്‍ഷത്തില്‍ ജനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും പലരും വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തുവെന്നും ഇവരുടെ വീടുകളും കടകളും കൊള്ളയടിക്കയും തകര്‍ക്കുകയും ചെയ്തുവെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും കലാപത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംഘര്‍ഷങ്ങളില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ കോടതി നേരത്തെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. മമത ബാനര്‍ജി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നതുമായിരുന്നു റിപ്പോര്‍ട്ട്.
Post Your Comments