![](/wp-content/uploads/2021/08/dd-201.jpg)
വാഷിംഗ്‌ടൺ: ലോകത്തെ നടുക്കിയ കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാനൊരുങ്ങി അമേരിക്കൻ വ്യോമസേന. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്.
എന്നാൽ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അമേരിക്ക അന്വേഷിക്കുക. അതേസമയം കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തിൽ നിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.
Post Your Comments