Life Style

പാദ സംരക്ഷണത്തിന് ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

സുന്ദരമായ പാദങ്ങള്‍ സ്വപ്നം കാണാത്തവരായി ആരുമില്ല. പാദങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല വ്യക്തിത്വത്തിന്റെ വരെ പ്രതിഫലനമാണ്. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍ വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്‌നം. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

 

ഒരു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍, രണ്ട് സ്പൂണ്‍ ചെറുപയര്‍ പൊടി, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്ത് കുഴമ്പാക്കി ഒരു മണിക്കൂര്‍ നേരം കാലില്‍ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയാം.

ഇളം ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങള്‍ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവച്ച മിശ്രിതം കാലില്‍ പുരട്ടി നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button