കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു. ഇതിനായുള്ള നീക്കം മുസ്ലീം ലീഗ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
Read Also: അഫ്ഗാനില്‍ അമേരിക്കയുടെ ഇടപെടല്‍: 640 അഫ്ഗാന് പൗരന്മാരുമായി യുഎസ് സൈനിക വിമാനം പറന്നുയര്‍ന്നു
ലൈംഗിക പീഡന പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കാൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാൻ ലീഗിൽ ആലോചന നടക്കുന്നത്. മുനവറലി ശിഹാബ് തങ്ങൾ പാണക്കാട് സാദിക്കലി തങ്ങളുമായി ചർച്ച നടത്തുകയാണ്.
Post Your Comments