Latest NewsKeralaNews

ഡിജിറ്റൽ റി-സർവ്വെ പദ്ധതി: അംഗീകാരം നൽകി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റി-സർവ്വെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂർത്തീകരിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

Read Also: അലിഗഢിന്റെ പേര് ഇനി ഹരിഗഢ്: മാറ്റത്തിനൊരുങ്ങി യുപി

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റൽ റി-സർവ്വേ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സർവ്വെ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റൽ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താൻ ആവശ്യമായ തരത്തിൽ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.

Read Also: ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സർക്കാർ ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button