പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ ഇങ്ങനെയാണ്..
➤ പഴത്തൊലിയുടെ ഉള്‍ക്കാമ്പ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ സമ്മാനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്.
➤ ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച് തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുന്‍പത്തേതിലും അധികം തിളങ്ങും.
➤ തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്. ഇങ്ങനെ ചെയ്ത് നിമിഷ നേരത്തിനുള്ളില്‍ തന്നെ വ്യത്യാസം മനസിലാക്കാം.
➤ ചെടികള്‍ക്ക് നല്ലൊരു വളമാണിത്. പഴത്തൊലി ചെടിയുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുന്നു. കംപോസ്റ്റ് ചെയ്ത് മണ്ണിലിടുന്നതാണ് ഉത്തമം.
Read Also:- ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ
➤ സ്മൂത്തി ഉണ്ടാക്കാനും ഉണക്കി ഉപ്പേരി പോലെ വറുത്തെടുക്കുവാനും നല്ലതാണ്.
Post Your Comments