Latest NewsNewsInternational

അഫ്ഗാനില്‍ അമേരിക്കയുടെ ഇടപെടല്‍: 640 അഫ്ഗാന്‍ പൗരന്‍മാരുമായി യുഎസ് സൈനിക വിമാനം പറന്നുയര്‍ന്നു

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്റെ പിടിയില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി അമേരിക്കയുടെ ഇടപെടല്‍. കാബൂളില്‍ നിന്ന് 640 അഫ്ഗാന്‍ പൗരന്‍മാരെയും വഹിച്ചുകൊണ്ട് അമേരിക്കയുടെ സൈനിക വിമാനം പുറപ്പെട്ടു. വിമാനത്തിനുള്ളിലെ യാത്രക്കാരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Also Read: തകർന്ന ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകൾ കണ്ടത്: അഭയാർഥികളെ ലോകരാജ്യങ്ങൾ സ്വീകരിക്കണം: അന്റോണിയോ ഗുട്ടറസ

രാജ്യത്ത് നിന്ന് രക്ഷ നേടാനായി വിമാനത്തിലേയ്ക്ക് അഫ്ഗാനിലെ ജനങ്ങള്‍ കൂട്ടത്തോടെ ഓടിക്കയറുകയായിരുന്നു. ഇത്രയധികം ആളുകളുമായി യാത്ര ചെയ്യാന്‍ പദ്ധതി ഉണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ആരോടും ഇറങ്ങിപ്പോകാന്‍ പറയാതിരുന്ന ഉദ്യോഗസ്ഥര്‍ വിമാനം ഖത്തറിലേയ്ക്ക് ടേക്ക് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അമേരിക്കയുടെ വമ്പന്‍ കാര്‍ഗോ വിമാനമായ സി-17 ആണ് യാത്രക്കാരെ അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാന്‍ ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് സി-17ല്‍ ഇത്രയധികം ആളുകള്‍ കയറുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, കാബൂളില്‍ നിന്ന് ഭീകരമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ പോലും ആളുകള്‍ കയറി ഇരുന്ന് യാത്ര ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവര്‍ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീഴുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button