Latest NewsIndia

കാശ്മീരിൽ ത്രിവർണ്ണ പതാക ഉയര്‍ത്തി കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ്: പ്രേരണയായത് നരേന്ദ്രമോദിയുടെ പിന്തുണ

ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ താന്‍ ജോലി രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച തന്നെ വാനി തള്ളിയിരുന്നു.

ശ്രീനഗര്‍: 2016 ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തോക്കിനിരയായ കുപ്രസിദ്ധനായ കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി കാശ്മീരിൽ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ത്രാലിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പലായ മുസാഫര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ താന്‍ ജോലി രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച തന്നെ വാനി തള്ളിയിരുന്നു. പ്രചരിച്ച വാര്‍ത്തകളെ വെറും കിംവദന്തി എന്നാണ് വാനി വിശേഷിപ്പിച്ചത്.

ആസാദി കാ അമൃത് മഹോത്സവത്തന്റെ ഭാഗമായി ജമ്മു കാശ്മീരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്ന് ഉറപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തേ കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തകളഞ്ഞ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക മാത്രം ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുമുമ്പ് ദേശീയ പതാകയ്‌ക്കൊപ്പം കാശ്മീര്‍ പതാകയും ഉയര്‍ത്തുന്നതായിരുന്നു രീതി.

2010 ല്‍ വെറും പതിനഞ്ച് വയസുള്ളപ്പോഴാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ അംഗമാകുന്നത്. സഹോദരന്‍ ഖാലിദിനെ സംസ്ഥാന പൊലീസ് മര്‍ദ്ദിച്ചതിന്റെ ദേഷ്യത്താലായിരുന്നു ഇതെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. 2016 ജൂലായ് എട്ടിന് നടന്ന കലാപ വിരുദ്ധ പ്രവര്‍ത്തനത്തിലാണ് ബുര്‍ഹാന്‍ സൈന്യത്തിന്റെ തോക്കിനിരയായത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായിരുന്നു ബുര്‍ഹാന്‍ വാനി. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയി എന്നറിയപ്പെട്ടിരുന്ന ബുര്‍ഹാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഇടയ്ക്കിടെ ഇയാള്‍ പങ്കുവച്ചിരുന്നു. യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

വന്‍ ജനാവലിയാണ് ബുര്‍ഹാന്റെ സംസ്കാര ചടങ്ങുകള്‍ക്കെത്തിയത്. ബുര്‍ഹാന്‍ വധത്തെത്തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ അശാന്തി വിതയ്ക്കാന്‍ പാകിസ്ഥാന്‍ സഹായത്തോടെ ഭീകരര്‍ ശ്രമിച്ചെങ്കിലും സൈന്യം അതെല്ലാം ശക്തമായി നേരിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button