Latest NewsNewsIndia

രാജ്യത്ത് 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

മുഴുവൻ ട്രെയിനുകളും അടുത്ത സ്വാതന്ത്ര്യദിനത്തിനു മുൻപു സർവീസ് തുടങ്ങും.

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാകും സർവീസ്. മുഴുവൻ ട്രെയിനുകളും അടുത്ത സ്വാതന്ത്ര്യദിനത്തിനു മുൻപു സർവീസ് തുടങ്ങും.

Read Also: 75-ന്റെ നിറപ്പകിട്ടോടെ രാജ്യം: പോരാട്ട ചരിത്രത്തിന്റെ ഓർമ്മയിൽ ഇന്ത്യ

അതേസമയം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ചടങ്ങിന് വേദിയാകുന്ന ഡൽഹി ചെങ്കോട്ടയിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button