തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിൽ ഐഎസ് സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനെ തുടർന്നാണ് വി.മുരളീധരന്‍ വിമർശനവുമായി രംഗത്ത് എത്തിയത്. എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന് വിമര്‍ശിച്ച മുരളീധരന്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്നും ചോദിച്ചു.
‘പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണ്. സിപിഐയും സിപിഎമ്മും കോണ്‍ഗ്രസും നടത്തിയത് ഇത്തരം പ്രവര്‍ത്തിയാണ്. തൊഴിലാളി വര്‍ഗ നേതാവ് എന്ന് പറയുന്നയാളാണ് പാര്‍ലമെന്റില്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചത്. കേരളത്തിലെ ശിവന്‍കുട്ടി സ്‌കൂളില്‍ നിന്നുളളവരാണ് ഇവർ’- മുരളീധരന്‍ വിമര്‍ശിച്ചു.
Read Also: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം
‘കേരളത്തില്‍ പ്രതിപക്ഷം സമ്പൂര്‍ണ സഹകരണമാണ്. പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യവുമായി ഇരു പാര്‍ട്ടികളുടെയും നിലപാടിന് ബന്ധമില്ല’- അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന ഡോളര്‍കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നവര്‍ ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കുകയാണെന്ന് വി.മുരളീധരന്‍ വിമര്‍ശിച്ചു.
Post Your Comments