Latest NewsKeralaNews

ആശ്വാസ നടപടി: സ്വകാര്യ-ടൂറിസ്റ്റ് ബസുകളുടെ നികുതി ഒഴിവാക്കിയതായി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും സർക്കാർ നികുതി ഒഴിവാക്കിയതായി റിപ്പോർട്ട്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായാണ് വിവരം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി.

Read Also: പുരുഷന്മാരില്ലാതെ മാർക്കറ്റിൽ പ്രവേശിക്കരുത്, പാദം മൂടുന്ന ചെരുപ്പ് നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് താലിബാൻ

ഓട്ടോറിക്ഷ, ടാക്സി കാറുകളുടെ നികുതിയിൽ ആശ്വാസം നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും വിവരമുണ്ട്. വ്യാപാരികൾക്ക് നൽകുന്ന പലിശ ഇളവോടെയുള്ള വായ്പ ബസ് ഉടമകൾക്കും ലഭിക്കും. നാലുശതമാനം പലിശ സബ്സിഡിയോടെ രണ്ടുലക്ഷം രൂപയാണ് വായ്പ. പ്രവർത്തന മൂലധനമായാണ് ഇതു നൽകുന്നത്. ഓട്ടോ, ടാക്‌സികളുടെ നികുതി വാർഷികമായാണ് അടയ്ക്കുന്നത്. ഈ വിഭാഗങ്ങളിൽ എങ്ങനെ നികുതിയിളവ് നൽകാനാവുമെന്നത് ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ.

സംസ്ഥാനത്ത് 40000 ത്തോളം സ്വകാര്യ – ടൂറിസ്റ്റ് ബസുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതിൽ തന്നെ 12,000 എണ്ണം മാത്രമേ ടാക്സ് നൽകി സർവീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകൾ തങ്ങളുടെ സർവീസ് അവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് നികുതി ഇളവ് നൽകാൻ തീരുമാനിച്ചത്.

Read Also: പാർലമെന്റിൽ ഇടത് എംപിമാർ ശ്രമിച്ചത് ‘ശിവൻകുട്ടി സ്കൂൾ’ സ്റ്റൈൽ ആക്രമണം നടത്താൻ: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button