മാഡ്രിഡ്: ലയണൽ മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വലൻസിയ ഗെറ്റഫയെ നേരിടും. സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാത്ത ആദ്യ ലാ ലിഗ സീസൺ നിറം മങ്ങുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മെസിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന ബാഴ്‌സയ്ക്ക് പുതിയ സീസണാണിത്.
ഗ്രീസ്മാൻ, സെർജിയോ അഗ്യൂറോ, മെംഫിസ് ഡിപെ, കുട്ടീഞ്ഞോ എന്നിവരെ ആശ്രയിച്ചായിരിക്കും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയുടെ പ്രകടനങ്ങൾ. അതേസമയം, മുൻനിര താരങ്ങളുടെ പരിക്കിൽ തുടക്കം പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ്. ടോണി ക്രൂസ്, ഡാനി കാർവഹൽ, കരീം ബെൻസെമ, ഫെർലൻഡ് മെൻഡി, തുടങ്ങിയവർക്കെല്ലാം അലാവെസുമായുള്ള നാളത്തെ മത്സരം നഷ്ടമായേക്കും.
Read Also:- മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി
നിലവിലെ ചാമ്പ്യന്മാരായ അത്ലാന്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും ഞായറാഴ്ചയാണ് കളത്തിലിറങ്ങുക. ബാഴ്‌സലോണ റയൽ സോസിദാദിനെയും അത്ലാന്റിക്കോ മാഡ്രിഡ് സെൽറ്റാ വിഗോയെയും നേരിടും.
Post Your Comments