കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതായി തോന്നുക, ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നവുമാണിത്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയ ചില ജീവിതരീതികളിലെ പ്രശ്നങ്ങള്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
വയര്‍ എരിച്ചില്‍, വേദന ഇങ്ങനെ ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങള്‍ നമ്മളില്‍ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത് ദഹനവ്യവസ്ഥയില്‍ നിന്നാണ് . നല്ല ആരോഗ്യം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ് അത്യാവശ്യമാണ്. ആപ്പിള്‍, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, തൈര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയില്‍ പ്രോബയോട്ടിക്സ് കാണപ്പെടുന്നു.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കാരണം, നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ ദഹിക്കപ്പെടുന്നില്ല. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്‍പ്പം പോലും ഉയര്‍ത്തുന്നില്ല. പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യുന്നു.
വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവയും കൃത്രിമ നിറങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും ഹാനികരമായ ട്രാന്‍സ് ഫാറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക.
പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോ?ഗ്യത്തിന് നല്ലതാണ്.
ബേക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കറി പലഹാരങ്ങള്‍ക്കു പകരം സ്നാക്കായി വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകള്‍ കഴിക്കാവുന്നതാണ്.
Post Your Comments