കോഴിക്കോട്: ‘ഹരിത’ നേതാക്കളുടെ പരാതിയിൽ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ്. എം.എസ്.എഫിന്റെ വനിതാവിഭാഗമാണ് ‘ഹരിത’. എം.എസ്.എഫ് സംസ്ഥാന നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയുമായി ഹരിതയിലെ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതിയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ടെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നും നവാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
‘മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓര്‍മ്മപെടുത്തുംവിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് തന്‍റെ പച്ചമാംസം കൊത്തിവലിക്കാന്‍ ഇനിയും നിന്നുതരാം. പക്ഷെ, ഒരു സമൂഹത്തിന്‍റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തില്‍ നിങ്ങള്‍ നില്‍ക്കുമ്ബോള്‍ താഴെ കെട്ടുറപ്പ് നല്‍കിയ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോകാതെ നോക്കണം. സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തില്‍ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ് ഈ പാര്‍ട്ടി എനിക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യസം’ – നവാസ് പറയുന്നു
read also: വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം: സംഭവം ആലപ്പുഴയിൽ
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
ഹരിതയിലെ ചില സഹപ്രവര്‍ത്തകര്‍ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നല്‍കിയത് ശ്രദ്ധയില്‍ പെട്ടു.
ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്.
കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തില്‍ വിശദീകരിക്കാത്തത് പാര്‍ട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.
ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല.
കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്.
മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓര്‍മ്മപെടുത്തും വിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് എന്‍റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും ഞാന്‍ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്‍റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തില്‍ നിങ്ങള്‍ നില്‍ക്കുമ്ബോള്‍ താഴെ കെട്ടുറപ്പ് നല്‍കിയ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോകാതെ നോക്കണം.
ഈ പാര്‍ട്ടി എനിക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തില്‍ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.
എന്‍റെ ജീവിതപരിസരം ഒരു പുസ്‌തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാന്‍ ബാക്കിയെല്ലാം വിടുന്നു.
ഈ വിഷയത്തില്‍ സംഘടനാപരമായ തീരുമാനം മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത് കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അസത്യ വാര്‍ത്തകള്‍ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവര്‍ക്ക് അതു മനസ്സിലാക്കാവുന്നതാണ്.
എനിക്ക് നേരെയുണ്ടായ വിഷയങ്ങളില്‍ നിന്നും ഞാന്‍ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേര്‍ത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതുമാണ്.
കൃത്യമായി പാര്‍ട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്ബേ പുതിയ നീക്കങ്ങള്‍ സംഭവിച്ചതിന്‍റെ അര്‍ത്ഥം ഇവരുടെ പ്രശ്നം നീതിയോ, പരിഹാരമോ, ആദര്‍ശമോ അല്ലാ എന്നതിന്‍റെ തെളിവാണ്.
ആദര്‍ശത്തെ മുന്‍ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഓരൊ മനുഷ്യന്‍റെയും അടിസ്ഥാനം.
ഹരിത ഈ കാലത്തിന്‍റെ ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട msfന്‍റെ രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവര്‍ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നല്‍കേണ്ടവര്‍ സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ചെറുതല്ല.
സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവര്‍ക്ക് മുന്നില്‍ നിവര്‍ന്ന് തന്നെ നില്‍ക്കും.
സത്യം കാലം തെളിയിക്കും.
Post Your Comments