വുഹാന്‍: ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവനും പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിക്ക് ഇപ്പോഴും അവസാനമായിട്ടില്ല. രണ്ടാം തരംഗമായും മൂന്നാം തരംഗമായും മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് പടര്‍ന്നുപിടിച്ചതോടെ അതിനെ ഇല്ലാതാക്കാനുള്ള വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ചൈന.
Read Also : 600 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്, സഹകരണ ബാങ്കുകളിൽ ലീഗിന്റെ ശിങ്കിടികൾ: കെ ടി ജലീൽ
ഇതുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളാണ് ചൈനയിലെ കോവിഡ് പ്രതിരോധത്തിന് അവിടുത്തെ അധികൃതര്‍ പയറ്റുന്നത്. ക്വാറന്റയിനില്‍ ഉള്ള വ്യക്തി മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തന്റെ മുറിയുടെ വാതില്‍ തുറന്നാല്‍ അയാളെ പിന്നീട് മുറിക്കകത്തിട്ട് പൂട്ടുന്നതാണ് ചൈനയിലെ പുതിയ രീതി. ഈ പൂട്ടിയിടല്‍ ചിലപ്പോള്‍ ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞും തുടരാന്‍ സാദ്ധ്യതയുണ്ട്. മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷം ഇരുമ്പ് തകിട് കൊണ്ട് വാതിലിന് കുറുകെ ആണിയടിച്ച് തറയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചിലയിടത്ത് ഈ ഇരുമ്പ് തകിടുകള്‍ വെല്‍ഡ് ചെയ്തും വെയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ ലഭ്യമാണ്.
Post Your Comments