
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലെ പിഴവിന് പിന്നാലെ സമാന തെറ്റുകള്‍ ആവർത്തിച്ച് നേതാക്കൾ . മുഖ്യമന്ത്രിയുടെ ഉത്തരത്തില്‍ പോലും ഗുരുതര പിഴവാണുള്ളത്. എല്‍ഡി ടൈപിസ്റ്റ് തസ്തികയുടെ പേരുമാറ്റത്തെക്കുറിച്ച് ബുധനാഴ്ച സിആര്‍ മഹേഷ് ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി ഇതുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു. എല്‍ഡി ടൈപിസ്റ്റ് എന്ന തസ്തികയയുടെ പേര് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണനിയിലുണ്ടോ വിശദാശങ്ങള്‍ ലഭ്യമാക്കാമോ എന്നായിരുന്നു ചോദ്യം.
Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി
ഇതിനു മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ, നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുന്ന വിഷയത്തില്‍ തീരുമാനമെടുക്കാനാണ് ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിന്യായത്തില്‍ നിര്‍ദ്ദേശിക്കുന്നത്. ഉത്തരങ്ങള്‍ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭാ സെക്രട്ടറിയേറ്റിലോ ഇല്ല. പലപ്പോഴും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും വൈകുന്നുണ്ട്.
Post Your Comments