Latest NewsKerala

കായികാധ്യാപകന് ആലപ്പുഴയിലും അദ്ധ്യാപികയായ ഇടനിലക്കാരി, മൂന്നും നാലും കുട്ടികളെ കൊണ്ട് മസാജും പീഡനവും, ഒത്താശ ഷൈനി

ഷൈനിയുടെ വീടിനകത്ത് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കുകയും, മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ തിരുമ്മിക്കുകയും മസാജ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

താമരശ്ശേരി: വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കായിക അധ്യാപകന് എല്ലാത്തിനും ഒത്താശ നൽകിയത് ഷൈനി തോമസ് എന്ന സ്ത്രീ. നെല്ലിപൊയിലിലുള്ള തന്റെ സഹായിയായ ഷൈനിയുടെ വീട്ടില്‍വച്ചായിരുന്നു കായികാധ്യാപകന്‍ നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിന്റെ ലൈംഗികാതിക്രമം. വിദ്യാര്‍ത്ഥിനിക്ക് പ്രായപൂര്‍ത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നതിനാല്‍ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിനുള്ള പോക്സോ ആക്ടിലെ വകുപ്പ് പ്രകാരമാണ് ഷൈനിക്കെതിരെ കേസെടുത്തത്.

പ്രായപൂര്‍ത്തിയാവാത്ത സമയത്തും പിന്നീടുമായി രണ്ടുതവണ ലൈംഗികാതിക്രമം നേരിട്ടെന്ന പൂര്‍വവിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലായ് 23-ന് വി.ടി. മിനീഷ് പിടിയിലായത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോക്സോ ഉള്‍പ്പെടെ ആകെ അഞ്ചു കേസുകളാണ് കായികാധ്യാപകനെതിരേ ഇതിനകം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഷൈനിയുടെ വീടിനകത്ത് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കുകയും, മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ തിരുമ്മിക്കുകയും മസാജ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികള്‍ പുറത്ത് നില്‍ക്കെ തന്നെ സ്ത്രീയും അദ്ധ്യാപകനും മുറിക്കകത്ത് മണിക്കൂറുകള്‍ ചെലവിട്ടിരുന്നതായും കുട്ടികള്‍ പറഞ്ഞു. അദ്ധ്യാപകന്റെ ഇംഗിതത്തിന് വഴങ്ങാത്തവര്‍ക്കെതിരെ തെറിയഭിഷേകവും, മര്‍ദ്ദനവും പതിവായിരുന്നു. യാദൃശ്ചികമായി നെല്ലിപ്പൊയിലിലെ വീട്ടില്‍ എത്തിയ ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് തന്നെ കണ്ടെത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്, ഇവരെ കണ്ടതോടെ അദ്ധ്യാപകന്റെ മുറിയില്‍ നിന്നും കുട്ടികള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. സാഹചര്യങ്ങള്‍ പന്തിയില്ലെന്ന് കണ്ട് ഇവരുടെ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി.

എന്നാല്‍ കുട്ടിയെ തിരികെയെത്തിക്കാന്‍ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ ഫോണിലൂടെ തന്ത്രങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും, അമ്മ വന്ന അവസരത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതുമായ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. അദ്ധ്യാപകന്റെ കൂടെ തന്നെ അന്തിയുറങ്ങാറുണ്ടെന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയ സീനിയര്‍ കായികതാരമായ വിദ്യാര്‍ത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.

മിനീഷ് മുമ്പ് ആലപ്പുഴയിലെ സ്‌കൂളിലും കായികാധ്യാപകനായിരുന്നു. ഇവിടേയും ഒരു അദ്ധ്യാപികയുടെ സഹായത്തോടെ പല കുട്ടികളേയും പീഡിപ്പിച്ചെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button