Onam 2021Onam GamesKeralaLatest NewsNews

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തലപ്പന്തുകളി

ണാഘോഷത്തിന് കൂടുതൽ നിറം പകരുന്ന വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി അഥവാ ഓണപ്പന്ത്. കുട്ടികളും യുവാക്കളുമെല്ലാം ഈ കളിയിൽ പങ്കെടുക്കും. മൈതാനത്തും വീട്ടുമുറ്റത്തുമെല്ലാം കളിക്കാവുന്ന വിനോദമാണിത്. ക്രിക്കറ്റിന് സമാനമായി രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നതാണ് കളിയുടെ രീതി.

Read Also: ഓണക്കാലത്തെ മണ്‍മറഞ്ഞ അനുഷ്ഠാന കലകളെ കുറിച്ചറിയാം

ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി അതിൽ നിന്നും കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്.

പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി പിടിക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും സാധിച്ചാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. അതോടൊപ്പം തന്നെ തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങളും ഈ വിനോദത്തിലുണ്ട്.

Read Also: ‘ഓണം’ എന്ന പേരിന് പിന്നിലെ കഥ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button