
തിരുവനന്തപുരം : 2031-ൽ മുസ്ലീം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന എ.എൻ. ഷംസീർ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകരയിൽ പേലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് പറഞ്ഞ ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരായും രാഹുൽ പ്രതികരിച്ചു. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ് സംസ്‌കാരം കൊണ്ട് മാത്രമാണെന്ന് രാഹുൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷംസീറിന്റെ പ്രതികരണം.
Read Also : ഡബ്ല്യുഐപിആർ മാനദണ്ഡം: സംസ്ഥാനത്ത് 266 വാർഡുകൾ അടച്ചിടും
കുറിപ്പിന്റെ പൂർണരൂപം :
പ്രിയ ഷംസീർ,
മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണ്.
നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!
Read Also : ജനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ, നിയമസഭയിൽ പാട്ടും പരിപാടികളും: വിമർശിച്ച് ജനങ്ങൾ രംഗത്ത്
തോക്കിൻ കുഴലിൽ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തിൽ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാൻ തന്നെയുള്ള ഭയം കാണുമ്പോൾ സഹതാപം തോന്നുന്നു.
പിന്നെ 2031 ൽ ലീഗിൻ്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്.
നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’….
ലാൽസലാം..
Post Your Comments