കാട്ടാക്കട: തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവ് വില്പന നടത്തുന്നതറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. പരിശോധനയില്‍ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ 11 കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. കുറ്റിച്ചല്‍ വള്ളിമംഗലം തകടിയില്‍ പുത്തന്‍വീട്ടില്‍ ഷാനു എന്ന മുഹമ്മദ് അല്‍ത്താഫാണ്(25) രക്ഷപ്പെട്ടത്.
Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി
പ്രതിയുടെ വീടിന് പിറകുവശത്തെ പുരയിടത്തില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, രമേശന്, ഷിബുകുമാര്‍, എ.എസ്.ഐ ഷാജിത്, സി.പി.ഒ മാരായ അഭിലാഷ്, അലക്സ്, അരുണ്‍, വിജേഷ്, അജയന്, ലേഖ എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
Post Your Comments