കണ്ണൂർ : ഇന്നലെ രാത്രി 11.30ഓടെ കല്ലിക്കണ്ടിയിലാണ് സംഭവം. എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ല പ്രസിഡൻറും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ പാനൂർ മേഖലയിലെ പ്രവർത്തകനുമായ ആർ.വി. അബൂബക്കർ യമാനിയെയാണ് നാലുപേർ ചേർന്ന് മർദിച്ചത്. സിപിഎം പ്രവർത്തകരായ മീത്തലെ ചെറിയമംഗലത്ത് സുമേഷ് (30), നൂഞ്ഞമ്പ്രത്തെ യദു (31) എന്നിവരെ കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു.
Read Also : ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന് കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും
അബൂബക്കറും സഹപ്രവർത്തകൻ ഷഫീഖ് വാഫിയും തൂവ്വക്കുന്ന് യമാനിയ കോളജിലേക്ക് പോകുന്നതിനിടെയായിരുന്നു അക്രമം. കുടിവെള്ളം വാങ്ങാൻ കടയിൽ കയറിയപ്പോൾ തൊട്ടടുത്തത്തുണ്ടായിരുന്ന നാലുപേർ ഇവരെ അകാരണമായി ചീത്തവിളിക്കുകയും ബൈക്കിൽ പോകുംവഴി തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തലപ്പാവും മദ്രസ പുസ്തകങ്ങളും ചെളിവെള്ളത്തിലെറിഞ്ഞ ശേഷമായിരുന്നു മർദ്ദനമെന്ന് അബൂബക്കർ പറഞ്ഞു.
Post Your Comments