ചെന്നൈ :സിനിമ ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിനു വീണു പരിക്കേറ്റു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ചിത്രത്തിന്‍റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് സംഭവം. അപകടം നടന്നയുടന്‍ ചെന്നൈയില്‍ തന്നെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
വീഴ്ചയില്‍ കയ്യിന് ഒടിവു പറ്റിയുണ്ടെന്നും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്കു പോവുകയാണെന്നും അദ്ദേഹം കുറിച്ചു. ഹൈദരാബാദില്‍ തന്‍റെ സുഹൃത്തു കൂടിയായ ഡോ.ഗുരുവറെഡ്ഡിയായിരിക്കും തന്നെ ചികിത്സിക്കുകയെന്നും അദ്ദേഹത്തിന്‍റെ കൈകളില്‍ താന്‍ സുരക്ഷിതനാണെന്നും പ്രകാശ് രാജ് പറഞ്ഞു.
‘ചെറിയൊരു വീഴ്ച, ചെറിയ ഒടിവ്, ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ്. വിഷമിക്കാനൊന്നുമില്ല, ഞാന്‍ സുഖം പ്രാപിക്കും, നിങ്ങളുടെ ചിന്തകളില്‍ എന്നെയും ഉള്‍പ്പെടുത്തുക’ പ്രകാശ് രാജ് ട്വീറ്റു ചെയ്തു.
Post Your Comments