KeralaLatest NewsNews

സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം സ്വാതന്ത്യ ദിനാഘോഷം: ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍ : ഈ വർഷത്തെ സ്വാതന്ത്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന സിപിഎമ്മിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇത്രയും നാൾ സ്വാതന്ത്യം ആഘോഷിക്കാതെ, ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര്യ ഇന്ത്യ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണമെന്നും എന്നിട്ടാകാം ആഘോഷമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും തുറന്ന് കാട്ടാനാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നതെന്നാണ് സിപിഎം പറയുന്നത്. സി.പി.എം. ഇത് വരെ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും തുറന്ന് കാട്ടിയിരുന്നില്ലെ? തുറന്നുകാട്ടി കാട്ടി ബി.ജെ.പി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും ആര്‍.എസ്.എസ്. ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സി.പി.എം. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളു എന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

Read Also  :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും വർധനവ്: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അതേസമയം, ചൈനയെ നെഞ്ചിലേറ്റി ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button