ജീവിത ശൈലിയിലെ അശ്രദ്ധ നിങ്ങളെ പ്രമേഹ രോഗിയാക്കും. അതിനാല്‍ തന്നെ പ്രമേഹ രോഗമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കണം.ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം. അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.
1. പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലത് പാവയ്ക്കാണ്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും.
2. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
3. പയറുവര്‍ഗങ്ങളിലെ പോഷകഘടങ്ങള്‍ പ്രമേഹരോഗികള്‍ക്കു ഉത്തമമാണ്. മുതിര, ചെറുപയര്‍, സോയാബീന്‍ തുടങ്ങിയവയില്‍ നാരുകളും ഫ്‌ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
4. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓട്‌സ് നല്ലതാണ്.
5. പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
6. പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്‌നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
7. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ നല്ലതാണ്.
8. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാം.
Post Your Comments