പുരാണത്തിൽ ശനിയെ സൂര്യദേവന്റെ പുത്രനായി കണക്കാക്കുന്നു. ഇരുണ്ട നിറം കാരണം ശനിയെ മകനായി സ്വീകരിക്കാൻ സൂര്യൻ വിസമ്മതിച്ചിരുന്നു എന്നൊരു കഥയും ഉണ്ട്. അന്നുമുതൽ ശനി സൂര്യനെ ശത്രുവായി കണക്കാക്കുന്നു .
ശനിദോഷം കുറയ്ക്കാൻ ശനീശ്വര അഷ്ടോത്തര ശതനാമാവലി ദിനവും ജപിക്കുന്നത് നല്ലതാണ്. ശനി ജയന്തി ദിനത്തിൽ പാവങ്ങൾക്ക് ഭക്ഷണം നൽകുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു.
ശനി ജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ശനി ദേവിന്റെ വിഗ്രഹത്തിന് എണ്ണ, പുഷ്പമാല, പ്രസാദ് എന്നിവ അർപ്പിക്കുക. ശനി ദേവന് കറുത്ത ഉഴുന്ന്, എള്ള് എന്നിവ നൽകുക. ഇതിനുശേഷം, എണ്ണ വിളക്ക് കത്തിച്ച് ശനി ചാലിസ പാരായണം ചെയ്യുക.
Post Your Comments