ന്യൂഡൽഹി : യുഎന്‍ സുരക്ഷാ കൗണ്‍സിൽ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരമൊരു യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. ഇന്ത്യക്ക് വലിയ അംഗീകാരമാണ് സുരക്ഷാ കൗണ്‍സിലില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
Read Also : ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണ് ഡ്രൈവർ ബോധരഹിതനായി
ഓണ്‍ലൈനായി ഇന്ന് വൈകിട്ടാണ് സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നത്. ഇന്ത്യയുടെ പ്രസിഡന്‍ഷ്യല്‍ കാലാവധിയില്‍ മൂന്ന് നിര്‍ണായക യോഗങ്ങളാണ് നടത്തുകയെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. സമുദ്രമേഖലയിലെ സുരക്ഷ, സമാധാനപാലനം, തീവ്രവാദ വിരുദ്ധ നടപടികള്‍ എന്നിവയാണ് ഇന്ത്യ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ചര്‍ച്ചയാവുക. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര സഹകരണവും ന്നെ വിഷയത്തിലാണ് ഇന്നത്തെ ചര്‍ച്ച.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വെബ് സൈറ്റില്‍ ഈ ചര്‍ച്ചകള്‍ തത്സമയം സംപ്രേഷണം ചെയ്യും. സമുദ്ര മേഖലയിലെ കുറ്റകൃത്യങ്ങളും അത് തടയാന്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തലും യോഗം ചര്‍ച്ച ചെയ്യും. യുഎന്നിന്റെ ഉന്നത തല യോഗത്തില്‍ ഇത് ആദ്യമായിട്ടാണ് ഇത്രയും വിശദമായി സമുദ്ര സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തേക്കുള്ള അധ്യക്ഷ പദവി ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ ഏറ്റെടുത്തത്.
Post Your Comments