ഏതന്‍സ്: ലോകത്തെ നടുക്കി ഗ്രീസില്‍ കാട്ടുതീ പടര്‍ന്നു. കാട്ടുതീയില്‍ അകപ്പെട്ട് അനവധി മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും ജീവന് നഷ്ടമായി. വനപ്രദേശങ്ങളെ ചാരമാക്കിയാണ് ഗ്രീസിലുടനീളം കാട്ടുതീ പടര്‍ന്ന് കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്കാണ് ഇതുവരെ കാട്ടുതീയില്‍ വീടുകള്‍ നഷ്ടമായിരിക്കുന്നത്. നിരവധി വിമാനങ്ങളിലായി 1400ല്‍ അധികം അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കുന്നതിനായി നിലവില്‍ പരിശ്രമിക്കുന്നത്. എന്നാല്‍ കാട്ടു തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
കൂടുതല്‍ സേനാംഗങ്ങള്‍ തീ അണക്കുന്നതിനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗങ്ങള്‍ വരെ മരണപ്പെട്ടിട്ടുണ്ട്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു കഴിഞ്ഞു. അതേസമയം ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഗ്രീസിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments