കുപ്രസിദ്ധമായ ലൈംഗികതയാലും അവിശ്വസനീയമായ കഥകളാലും നിറഞ്ഞു നിൽക്കുന്നതാണ് നിയാഡര്‍താൽ വംശത്തെ കുറിച്ചുള്ള പുരാണ പഠനങ്ങൾ. അവർ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഇരകൾ മരണമടയുകയോ മാനസികവും ശാരീരികവുമായി ഭയാനകമായ അവസ്ഥയിലേക്ക് അവരെ അത് നയിക്കുകയോ ചെയ്യുമെന്നൊക്കെയാണ് മിത്ത്. സ്ത്രീവിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനമാണ് സ്ത്രീകളോടുള്ള അവരുടെ ലൈംഗിക വൈകൃതങ്ങളെന്നാണ് ചില കഥകൾ സൂചിപ്പിക്കുന്നത്. എന്തായാലും, ഒരു സ്പീഷീസിനോട് ചേർന്നുള്ള ഒരു ജീവി മനുഷ്യരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നത് നാടോടിക്കഥകളല്ല, മറിച്ച് മനുഷ്യരുമായുള്ള അവരുടെ ലൈംഗികത അവരുടെ തന്നെ മരണത്തിനു കാരണമായി എന്നത് ഒരു യാഥാർഥ്യമാണ്.
നിയാഡര്‍താലുകളുടെ വംശനാശത്തെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും പഠനവിഷയമാക്കാൻ എക്കാലത്തും ശാസ്ത്രഞ്ജർ ഉത്സാഹം കാണിച്ചിട്ടുണ്ട്. അതിനെ തുടർന്ന് പുതിയ പുതിയ കണ്ടെത്തലുകളും സംഭവിക്കുന്നു. നിയാഡര്‍താലുകളുടെ വംശനാശവും മാനവരാശിയുടെ നിലനിൽപ്പും പൊതുവെ രണ്ട് ജീവിവർഗങ്ങൾ തമ്മിലുള്ള അക്രമാസക്തമായ സംഘർഷത്തിന്റെ ഫലമാണെന്നായിരുന്നു മുൻകാല പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, അത് മനുഷ്യവംശമായ ഹോമോസാപിയന്‍സും നിയാഡര്‍താലുകളും തമ്മിലുണ്ടായ സ്നേഹത്തിന്റെയും ലൈംഗികതയുടെയും പ്രതിഫലനമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
Also Read:ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിൽ
മനുഷ്യരില്‍ അപൂര്‍വവും എന്നാല്‍ നിയാഡര്‍താലുകള്‍ക്കിടയില്‍ വ്യാപകമായും കണ്ടുവന്നിരുന്ന രക്തസംബന്ധിയായ അസുഖമാണ് അവരുടെ വംശനാശത്തിലേക്ക് നയിച്ചതെന്നാണ് പുതിയ പഠനം പറയുന്നത്. അതിനു കാരണം, മനുഷ്യരുമായുണ്ടായ ലൈംഗിക ബന്ധമാണത്രെ. പ്ലൊസ് വൺ (PLOS One) ജേണലിലാണ് പുതിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്എന്‍ എന്ന രോഗാവസ്ഥയാണ് നിയാഡര്‍താലുകളുടെ വംശം അഴിയാൻ കാരണമായതെന്നാണ് പഠനം പറയുന്നത്. ഗര്‍ഭിണിയുടെ രക്തവും ഗര്‍ഭസ്ഥശിശുവിന്റെ രക്തവും ചേരാതെ വരികയും അത് കുട്ടിയെ വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എച്ച്ഡിഎഫ്എന്‍. ഇത് വലിയ തോതിലുള്ള വിളര്‍ച്ചയിലേക്ക് നയിക്കുകയും കുട്ടിയുടെയും അമ്മയുടെയും ജീവന് തന്നെ കാരണമായി തീരുകയും ചെയ്യുന്നു. വിളർച്ചയോട് കൂടി ജനിച്ചുവീഴുന്ന കുട്ടികൾക്ക് പുനരുൽപാദനം ബുദ്ധിമുട്ടാകുകയും അവരുടെ തലമുറ അവസാനിക്കുകയും ചെയ്യുന്നു.
നിയാഡര്‍താലുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷകര്‍ക്ക് ഈ നിര്‍ണായകവിവരം ലഭിച്ചത്. ഇവർക്കിടയിൽ അനീമിയയും ഗർഭസ്ഥശിശുവിന്റെ മരണവും വളരെ സാധാരണമായിരുന്നു. സങ്കരയിനത്തിലൂടെയാണ് എച്ച്ഡിഎഫ്എൻ രോഗമുള്ള നിയാഡര്‍താലുകൾ ജനിക്കുന്നത്. മനുഷ്യരുമായുള്ള ഇണചേരലുകള്‍ ഈ രോഗസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇത് ഇവരുടെ വംശനാശത്തിന് തന്നെ കാരണമായി. എച്ച്ഡിഎഫ്എൻ രോഗത്തെ പ്രതിരോധിക്കാൻ തക്ക ജനിതക വൈവിധ്യം നിയാഡര്‍താലുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്.
Post Your Comments