ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി. കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ തുറന്ന വാക്‌പോരുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനം അജന്‍ഡയായ യോഗത്തിലാണ് കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ബംഗാളില്‍ തകര്‍ന്നടിഞ്ഞ സി.പി.എമ്മിനെ കേരള ഘടകം രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടെന്നും ബി.ജെ.പിയെ മുഖ്യശത്രുവായി കാണാതിരുന്നതാണ് പരാജയത്തിന് കാരണമെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. ബംഗാളില്‍ ബി.ജെ.പിയെയും തൃണമൂലിനെയും തുല്യമായി കണ്ടത് തിരിച്ചടിയായെന്ന് കേരള ഘടകം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയെയും തൃണമൂലിനെയും തുല്യമായി കണ്ടിട്ടില്ലെന്നും തുല്യമായി എതിര്‍ക്കുകയാണ് ചെയ്തതെന്നും ബംഗാള്‍ ഘടകം തിരിച്ചടിച്ചു. ബി.ജെ.പിയെ തടയാന്‍ തൃണമൂലിനേ സാധിക്കൂവെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തതാണ് സി.പി.എമ്മിന് തിരിച്ചടിയായതെന്നും ഇതോടെ ബി.ജെ.പി വിരുദ്ധ പ്രചാരണം തൃണമൂലിന് ഗുണം ചെയ്‌തെന്നും ബംഗാള്‍ ഘടകം കൂട്ടിച്ചേര്‍ത്തു.
Post Your Comments