തിരുവനന്തപുരം: സപ്ലൈകോ നല്കുന്ന സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് ചില മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷ്യവകുപ്പ്. സാധങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാള്‍ കാര്‍ഡുമായി ചെന്നാല്‍ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആര്. അനില്‍ പറഞ്ഞു. പ്രതിവാര ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴയില്‍ സപ്ലൈകോ ഔട്ട്ലെറ്റില് കാര്‍ഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു: മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീതെന്ന് കെ ടി ജലീൽ
അതേസമയം, വയനാട് സ്വദേശിയായ മൂന്നു വയസുകാരിയുടെ ചികിത്സയ്ക്കായി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സാ ഇളവ് ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
Post Your Comments