ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്ന ഓരോ ശിവ ഭക്തനും അവന്റെ എല്ലാ ആഗ്രഹങ്ങളും തീര്‍ച്ചയായും നിറവേറപ്പെടുമെന്നു വിശ്വസിക്കപ്പെടുന്നു. ജ്യോതിഷമനുസരിച്ച്, മൂന്ന് രാശിചിഹ്നങ്ങളില്‍ ശിവന് തന്റെ പ്രത്യേക കൃപ ചൊരിയുന്നു. ഈ രാശിചിഹ്നങ്ങളില്‍ ഭഗവാന് വളരെ എളുപ്പം പ്രസാദിക്കുന്നു.
മേടം
കഠിനമായ ഏത് ജോലിയായാലും, പരമേശ്വരന്റെ കൃപയാല്‍ മേടം രാശിക്കാര്‍ അതില്‍ വിജയം കാണും. കാരണം അവരില്‍ ഭഗവാന് ശിവന്റെ പ്രത്യേക അനുഗ്രഹമുണ്ട്. മേടം രാശിചക്രത്തിലെ ആളുകള്‍ തീര്‍ച്ചയായും ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിച്ച് ‘ഓം നമ ശിവായ’ മന്ത്രം ചൊല്ലണം.
മകരം
ശിവന്റെ പ്രിയപ്പെട്ട രാശിചിഹ്നങ്ങളില്‍ ഒന്നാണ് മകരം. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിപത്ത് ഉണ്ടാകുമ്പോഴെല്ലാം, പരമശിവന്റെ കൃപയാല്‍ മുന്നില്‍ വരുന്ന തടസങ്ങള്‍ കുറയ്ക്കുന്നു.
കുംഭം
ഈ രാശിചിഹ്നത്തില്‍ ശിവന്റെ കൃപ എപ്പോഴും നിലനില്ക്കുന്നു. ശ്രാവണ മാസത്തില്‍ കുംഭം രാശിക്കാരായ ആളുകള്‍ ശിവനെ ആരാധിക്കണം. ഇവരെ സംബന്ധിച്ചിടത്തോളം, ശ്രാവണ മാസത്തില്‍ ഓം നമ ശിവായ മന്ത്രം ചൊല്ലുന്നത് എല്ലാത്തരം പ്രശ്നങ്ങളും നീക്കുന്നതായിരിക്കും.
Post Your Comments