Latest NewsNewsIndia

ആദ്യം പഞ്ചാബ്, പിന്നെ ഹിമാചലും യുപിയും: ഭീഷണിയുമായി ഖാലിസ്താന്‍ ഭീകരര്‍

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി. പശ്ചിമ യുപി പിടിച്ചെടുക്കുമെന്നും യോഗി ആദിത്യനാഥിനെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും സിഖ് ഫോര്‍ ജസ്റ്റിസ് ഭീഷണി മുഴക്കി.

Also Read: പോലീസ് നിർവ്വഹിക്കുന്നത് അവരുടെ ഉത്തരവാദിത്തം: നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തെ ന്യായീകരിച്ച് വീണ ജോർജ്

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഖാലിസ്താന്‍ ഭീകരര്‍ ഭീഷണിയുമായെത്തുന്നത്. നേരത്തെ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയ്ക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് പഞ്ചാബിന്റെ ഭാഗമാണെന്നും പഞ്ചാബിനെ സ്വതന്ത്രമാക്കിയാല്‍ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ് ആണെന്നുമായിരുന്നു ഭീഷണി.

ഗുര്‍പത് വന്ദ് സിംഗ് പന്നുവിന്റെ പേരിലാണ് ഇരുസംസ്ഥാനങ്ങളിലേയ്ക്കും ഭീഷണി സന്ദേശം എത്തിയത്. സ്വാതന്ത്ര്യദിനം അലങ്കോലമാക്കാന്‍ ഖാലിസ്താന്‍ ഭീകരര്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ യുപിയിലും ഹിമാചലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button