Latest NewsKeralaNews

ബുധനാഴ്ച്ച മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കും: അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു മണി വരെ മാളുകൾക്ക് പ്രവർത്തിക്കാം. ബുധനാഴ്ച മുതലാണ് സംസ്ഥാനത്ത് മാളുകൾ തുറക്കുന്നത്.

Read Also: പട്ടാപ്പകൽ തുണിക്കടയിൽ മോഷണം: സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ

കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകി. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്‌സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തീകരിക്കുകയും ഈ
യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഭരണാധികാരികളുടെ ഏറെ പ്രിയപ്പെട്ട വക്കീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതില്‍ സന്തോഷം : പ്രതികരിച്ച് പി.ഗീത

shortlink

Related Articles

Post Your Comments

Related Articles


Back to top button