COVID 19KeralaLatest NewsNewsLife StyleDevotionalSpirituality

നിയന്ത്രണങ്ങളോടെ കർക്കിടകവാവുബലി നാളെ

നാളെ കർക്കിടക വാവ്. പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്‌ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് ദിനത്തിലാണ് പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണം നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ബലിതർപ്പണം. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. കടവിൽ ഇറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണങ്ങൾ പാലിക്കണം എന്നാണു സർക്കാർ നിർദേശം.

Also Read:അച്ഛന് മറവി രോഗവും, മാനസിക സമ്മര്‍ദവും ഉണ്ട് : നാക്കുപിഴയില്‍ വിശദീകരണവുമായി മുകുള്‍ റോയിയുടെ മകന്‍

ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല. നിയന്ത്രണവിധേയമായി പിതൃ ബലിക്കു സൗകര്യം ഒരുക്കാൻ ചില ക്ഷേത്ര ഭാരവാഹികൾ സർക്കാറിനോട് അനുമതി തേടുമെന്നും റിപ്പോർട്ടുകളുണ്ട്. ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല. വീട്ടിൽ തന്നെ ബലിയിടാനാണ് നിർദേശം. ബലിയിടാൻ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളിൽ ഭക്തർക്ക് തിലഹോമം, പിതൃമോക്ഷ പൂജ, ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം തുടങ്ങിയ പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ അവസരം ഒരുക്കും.

ബലിമണ്ഡപങ്ങളിൽ കൂടിചേർന്ന് ബലിതർപ്പണം നടത്താൻ പകർച്ചവ്യാധി കാലത്ത് ബുദ്ധിമുട്ടാണ്. പിതൃക്കളുമായി രക്തബന്ധമുള്ള ആർക്കും കർക്കടക വാവ്ബലി അർപ്പിക്കാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ചോ തീർഥ സ്ഥലങ്ങളിൽ വെച്ചോ ബലിയർപ്പിക്കാൻ കഴിയില്ല. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അവരവരുടെ വീട്ടിൽ വച്ച് ചെയ്യുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button