ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ ഖത്തറില്‍ തടവും പിഴയും ശിക്ഷ. 3 വര്‍ഷം വരെ തടവും പരമാവധി 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ചില കേസുകളില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമാകും ലഭിക്കുകയെന്നും അധികൃതർ വിശദമാക്കി. നിയമലംഘകരെ കണ്ടെത്താന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണമുണ്ടാകും.
പ്രധാനമായും മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, വാഹനങ്ങളില്‍ മിതമായ യാത്രക്കാരെ കയറ്റുക എന്നീ നിയമങ്ങൾ കര്‍ശനമായി പാലിക്കനാമെന്നാണ് നിർദ്ദേശം. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് യാത്ര ചെയ്യാനാണ് അനുമതി ഉള്ളത്. എന്നാൽ ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല.
Post Your Comments