തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന് വിലകൂട്ടി കെപ്ക്കോയുടെ കൊള്ള. കിലോയ്ക്ക് 28 മുതല്‍ 34 വരെയാണ് വിവിധ തരം ചിക്കന് കൂട്ടിയത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപമായി കെപ്ക്കോ കൂട്ടിയത്. വിലകൂട്ടാനിടയായ സാഹചര്യത്തെപ്പറ്റി അറിയാന്‍ കെപ്കോ മേധാവികളെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.
പൊതുവിപണയില്‍ ഉയര്‍ന്ന വില തുടരുന്നതിനിടെയാണ് വില കൂട്ടി കെപ്കോയും ഉപഭോക്താക്കളുടെ കീശ ചോര്‍ത്തുന്നത്. പൊതുവിപണിയില്‍ വിലകൂടുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ഇടപടേണ്ട സര്‍ക്കാര്‍ സംവിധാനമാണ് ഉല്പന്നത്തിന് വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുകുന്നത്. കടകളില്‍ കിലോയ്ക്ക് 110 മുതല്‍ 120 രൂപ വരെയാണ് നിലവിലെ വില. ഇതില്‍ നിന്നും കിലോയ്ക്ക് 56 രൂപ മുതല്‍ 66 രൂപവരെയാണ് കെപ്ക്കോ കൂട്ടിയത്. കെപ്ക്കോയുടെ പുതിയ വില ഇപ്രകാരമാണ്. ബ്രോയിലര്‍ ചിക്കന് തൊലിയോട് കൂടിയതിന് കിലോയ്ക്ക് 192ല്‍ നിന്ന് 221 ആക്കി. നാടന്‍ ചിക്കന് വില 215 ല്‍ നിന്ന് 32 രൂപകൂട്ടി 247 രൂപയാക്കി.
ബിരിയാണിക്ക് വേണ്ടിയുള്ള ചിക്കന്‍ കിലോയ്ക്ക് 34 രൂപകൂട്ടി 262 രൂപയാക്കി. വിപണിയില്‍ ഏറ്റവും പ്രിയമേറിയ കറികഷണങ്ങള്‍ക്ക് 30 രൂപയാണ് കൂട്ടിയത്. പുതിയ വില കിലോയ്ക്ക് 230 ആക്കി . ഫ്രോസണ്‍ ചിക്കന്‍ ഈ വിലയില്‍ നിന്ന് 11 മുതല്‍ 15 രൂപയുടെ വില വര്‍ധനയാനുള്ളത്. വിലകൂറച്ച് വിപണിയില്‍ ഇടപടേണ്ട കെപ്കോ എന്തിന് വില കൂട്ടിയെന്ന് സര്‍ക്കാരിന് ഉത്തരമില്ല. വിലകൂട്ടിയ സാഹചര്യത്തെപ്പറ്റിയറിയാന്‍ കെപ്കോ എം ഡി യെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.
Leave a Comment