ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്. മറ്റ് രാജ്യങ്ങളിലെ ലാബുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യവുമായാണ് ലോകാരോഗ്യ സംഘടനയിലെ ചൈനീസ് പ്രതിനിധി കൂടിയായ ലിയാങ് വാനിയന്‍ രംഗത്തെത്തിയത്. ചൈനയ്ക്ക് പുറത്ത് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടാകാം എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
കോവിഡ് 19 ന് കാരണമാകുന്ന സാര്‍സ്‌കോവ് 2 എന്ന വൈറസ് മനുഷ്യരിലേക്ക് വുഹാനില്‍ നിന്നല്ല പടര്‍ന്നതെന്ന് യുഎന്‍ ആരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത അന്വേഷണത്തിലെ ചൈനീസ് പ്രതിനിധി കൂടിയായ ലിയാങ് വാനിയന്‍ വ്യക്തമാക്കിയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതിനേക്കാള്‍ മുന്‍പ് മൃഗങ്ങളിലും പ്രകൃതിയിലും മനുഷ്യ സാമ്പിളുകളിലും വൈറസ് കണ്ടെത്തിയ രാജ്യങ്ങളെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തണമെന്ന് വാനിയന്‍ പറയുന്നു.
പൊതുവായി ലഭ്യമായ ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. വവ്വാലുകളും ഇനാംപേച്ചികളും കൂടുതലുള്ള രാജ്യങ്ങളില്‍ കാര്യമായ രീതിയില്‍ തന്നെ വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments