Latest NewsNewsIndia

വനിത ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍: നന്ദി പറഞ്ഞ് പരിശീലകന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വനിത ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള ഗെയിമിനും ഭാവി പരിശ്രമങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.

Also Read: താലിബാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ

പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിന് പരിശീലകന്‍ സ്‌ജോര്‍ മാരിജ്‌നെ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശം ടീമിനെ അറിയിക്കുമെന്നും വെങ്കല മെഡല്‍ നഷ്ടപ്പെടാതിരിക്കാന്‍ കഴിവിന്റെ പരാമവധി പോരാടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ടോക്കിയോ ഒളിമ്പിക്‌സില്‍ എല്ലാവരും ഓര്‍ത്തുവയ്ക്കുന്ന മികച്ച പ്രകടനങ്ങളിലൊന്ന് നമ്മുടെ ഹോക്കി ടീമുകളുടേതായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സെമി ഫൈനലിലും ഒളിമ്പിക്‌സില്‍ ഉടനീളവും വനിതാ ഹോക്കി ടീം നിശ്ചയദാര്‍ഢ്യത്തോടെ കളിക്കുകയും മികച്ച കഴിവ് പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button