ഇസ്ലാമാബാദ് : കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയതെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.. ഇത് മന്ത്രിസഭ അംഗീകരിച്ചതോടെ ഐക്യരാഷ്‌ട്ര സംഭയ്‌ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാക് ഭരണകൂടത്തിന്റെ തീരുമാനം.
Read Also : മുഹമ്മദിന് മരുന്നിനായി ലഭിച്ച തുകയിൽ അധികം വരുന്ന തുക സർക്കാരിന് കൈമാറാൻ തീരുമാനം
പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസമാണിത് എന്നും യോഗത്തിന് ശേഷം ഇമ്രാൻ ഖാൻ അറിയിച്ചു. ഇന്ത്യ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തർക്ക പ്രദേശമായാണ് ജമ്മു കശ്മീരിനെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്. ഇതിന്റെ അന്തിമ തീരുമാനം യുഎൻ സുരക്ഷാ കൗൺസിലിന്റേതായിരിക്കും എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370, 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഇതിന് പിന്നാലെ കശ്മീർ സ്വദേശികൾ സ്വന്തം സഹോരങ്ങളാണെന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ രംഗത്തെത്തുകയായിരുന്നു. അമിതാധികാരം എടുത്ത് മാറ്റിയതോടെ കശ്മീർ സ്വദേശികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നും ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.
Post Your Comments