മാഡ്രിഡ്: ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളാണ് അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിയും, പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. സ്പാനിഷ് ലീഗ് ക്ലബ് റയൽ മാഡ്രിഡ് വിട്ടതോടെ ക്രിസ്റ്റ്യാനോയും മെസിയും തമ്മിലുള്ള മത്സരം കാണാനുള്ള അവസരങ്ങൾ കുറഞ്ഞു. എന്നാൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് സൂപ്പർ താരങ്ങളും ഒരിക്കൽക്കൂടി കളികളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു.
സീസണിന് മുന്നോടിയായുള്ള യുവാൻ ഗാംപെർ ട്രോഫിൽ റൊണാൾഡോയും മെസിയും ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ട്. സൗഹൃദപ്പോരിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനായി റൊണാൾഡോയും ബാഴ്‌സയ്ക്കായി മെസിയും മത്സരത്തിനിറങ്ങും. ഞായറാഴ്ചയാണ് യുവാൻ ഗാംപെർ ട്രോഫി മത്സരം.
Read Also:- ഹാരി കെയ്നിനെ സ്വന്തമാക്കാൻ സിറ്റി: വിലയിടുന്നത് താരകൈമാറ്റ വിപണിയിലെ റെക്കോർഡ് തുകയ്ക്ക്
മെസിയും ബാഴ്‌സലോണയും ഇതുവരെ പുതിയ കരാറിലെത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കരാർ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. അതേസമയം, റൊണാൾഡോ യുവന്റസ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും യുവാൻ ഗാംപെർ ട്രോഫി കഴിയുന്നതിന് മുൻപ് റൊണാൾഡോ ടീം വിട്ടുപോകാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം സൂപ്പർതാരം യുവന്റസിന്റെ പരിശീലിന ക്യാമ്പിനൊപ്പം ചേർന്നിരുന്നു.
Post Your Comments