Life Style

ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തില്‍ ധാരാളം നാരുകള്‍ക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്‌ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്.

നാരുകള്‍ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാന്‍ ഏറെ മികച്ചതാണ്. ഇവ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവച്ചു കഴിച്ചാല്‍ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിലെ കാല്‍സ്യവും മറ്റും മിനറല്‍സും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
. രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും

. ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊര്‍ജക്ഷമത വര്‍ദ്ധിപ്പിക്കും

. അണുബാധകളോടും അലര്‍ജിയോടും പോരാടും.

. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും

. ഈന്തപ്പഴത്തില്‍ ധാരാളം അയണ്‍ ഉള്ളതുകൊണ്ടുതന്നെ വിളര്‍ച്ച ഉണ്ടാകുന്നവര്‍ക്ക് ഉത്തമമാണ്.

. അമിതവണ്ണം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കുന്ന അപൂരിത ഫാറ്റി ആസിഡുകള്‍ ഇവയിലുണ്ട്.

രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിന്‍ അളവ് കുറവാണെന്നുണ്ടെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഭക്ഷണത്തിന്റെ ഇടവേളകളില്‍ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button