രാമായണ പാരായണത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നറിയാം. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായാണ് രാമായണം രചിച്ചത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാത്മീകി മഹര്‍ഷി എഴുതിയതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും പറയപ്പെടുന്നു.
പ്രകൃതിയുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ഒരാളുടെ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കാലങ്ങളായി പിന്തുടരുന്ന രീതിയാണ് കര്‍ക്കിടകത്തിലെ രാമായണ പാരായണം. കേരളീയരെ സംബന്ധിച്ചിടത്തോളം, രാമായണം വായിക്കുന്നത് ഒരു ആത്മീയ ശുദ്ധീകരണമാണ്.
ഓരോ വീട്ടിലും രാമായണ പാരായണം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നു. നല്ലതിനെ ബഹുമാനിക്കുകയും നേട്ടങ്ങള്‍ക്കായി മോശം മാര്‍ഗം സ്വീകരിക്കാതിരിക്കുകയും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനായി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.
രാമായണ പാരായണത്തിലൂടെ ധര്‍മ്മം വളര്‍ത്തുകയും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു. രോഗങ്ങളില്‍ നിന്നും മാനസിക വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ജീവിതത്തില്‍ നിന്ന് ഭയം വിട്ടകലുന്നു.
Post Your Comments