അലഹബാദ് : വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് അലാബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പിഡീപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി പരിഗണക്കവെ ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ശാരീരിത ബന്ധത്തിന് വേണ്ടിയാണ് പ്രതി വിവാഹ വാഗ്ദാനം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി.
Read Also : സപ്ലൈകോ സ്കൂള്‍ കുട്ടികള്‍ക്ക് നൽകിയ സൗജന്യ ഭക്ഷ്യകിറ്റിൽ പുഴുവും കീടങ്ങളുമെന്ന് പരാതി
ആരോഗ്യപരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ സ്ത്രീകളെ ലൈംഗിക ഉപരകരണം മാത്രമായി കാണുന്ന പ്രവണതകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഇരയാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments