ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനം. ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനൽ കാണാതെ പുറത്തായി. യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ 54.04 മീറ്റർ ദൂരമെറിഞ്ഞ അന്നു റാണി 14-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മാത്രമേ ഇന്ത്യൻ താരത്തിന് കണ്ടെത്താനായുള്ളു.
ജാവലിൻ ത്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ മാർക്ക് 63 മീറ്ററായിരുന്നു. ഈ വർഷം ആദ്യം ഫെഡറേഷൻ കപ്പിൽ 63.24 മീറ്റർ എറിഞ്ഞ പ്രകടനത്തിന്റെ അടുത്തെത്താൻ പോലും ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ജാവലിൻ ത്രോയിൽ പുരുഷ വിഭാഗത്തിൽ നീരജ് ചോപ്രയുടെ മത്സരത്തിലാണ് ഇനി ഇന്ത്യൻ പ്രതീക്ഷകൾ. താരത്തിന്റെ മത്സരം ബുധനാഴ്ച നടക്കും.
Read Also:- പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം മഞ്ഞൾ
അതേസമയം, പുരുഷ ഹോക്കിയിലും വനിതാ ഗുസ്തിയിലും ഇന്ത്യക്ക് നിരാശ. പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ ബെല്‍ജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടു. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. 62 കിലോഗ്രാം വിഭാഗം വനിതാ ഗുസ്തി ഫ്രീ സ്റ്റൈലിൽ മംഗോളിയുടെ ബൊലോർട്ടുയ ഖുറേൽഖുനോട് ഇന്ത്യയുടെ സോനം മാലിക് തോറ്റു പുറത്തായി.
Post Your Comments