ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയർത്തു കുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാം.
ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണർ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത്തിലെ വിദഗ്ധർ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടൻ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്.
രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 കാലറിയാണ്.
Post Your Comments