Latest NewsNewsSports

ബർഷിമിന്റെ മഹാമനസ്കത കാരണം ടംബേരിയ്ക്ക് സ്വർണം കിട്ടി എന്ന പ്രചരണം അബദ്ധമാണ്: മുഹമ്മദ് അഷ്‌റഫ്

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്സ് ഹൈജമ്പിൽ ഇറ്റാലിയൻ താരവും ഖത്തർ താരവും സ്വർണ മെഡൽ പങ്കുവെച്ചതിനെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് കാലിക്കറ്റ് സർവകലാശാലയിലെ മുൻ അത്‌ലറ്റിക് പരിശീലകൻ ഡോ. മുഹമ്മദ് അഷ്‌റഫ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖത്തറിന്റെ ഹൈ ജമ്പ് ലോകചാമ്പ്യൻ ഖത്തറിന്റെ മുതാസ് എസ്സ ബർഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാമനസ്കതയും കാരണം ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിക്കും സ്വർണം കിട്ടി എന്ന പ്രചരണം അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: മായങ്ക് അഗർവാൾ പുറത്ത്

മത്സരത്തിൽ ഓരോ ഉയരത്തിനും ഒരു ചാൻസേ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണെന്ന് ഡോ. മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

2.39 മീറ്ററിൽ ഇരു താരങ്ങളും പരാജയപ്പെട്ടതോടെ മെഡൽ പങ്കുവെയ്ക്കാവുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവെക്കൽ ടോക്കിയോ ഒളിമ്പിക്സിൽ നന്നതെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/permalink.php?story_fbid=2023365641154569&id=100004434586719

shortlink

Related Articles

Post Your Comments

Related Articles


Back to top button